Posted On
date_range Updated On
date_range രാഹുലിന്‍റെ മത്സരം ബി.ജെ.പിക്കെതിരെ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ തന്നെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ ്ടി. മോശമായ രീതിയിലാണ് രാഹുലിനെ ഇടതുപക്ഷം വിമർശിച്ചത്. വിമർശിക്കുന്നവർക്കെതിരെ ഒരു വാക്ക് പോലും പറയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, രാഷ്ട്രീയ സംവാദങ്ങൾ ഉണ്ടാകുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
സി.പി.എമ്മിന്‍റെ വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയില്ലെന്നാണ് രാഹുൽ പറഞ്ഞത്. കോൺഗ്രസിന്‍റെയും നെഹ്റു കുടുംബത്തിന്‍റെയും സംസ്കാരമാണ് അത് തെളിയിക്കുന്നതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
സി.പി.എമ്മിന്‍റെ രാഷ്ട്രീയ ആരോപണങ്ങൾക്ക് കേരളത്തിൽ നിന്ന് തന്നെ മറുപടിയുണ്ടാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.