Posted On
date_range Updated On
date_range അതിഥി തൊഴിലാളികൾക്ക് പോകാൻ ട്രെയിനുണ്ടെന്ന് പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ
മലപ്പുറം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് സ്വദേശത്തേക്ക് മടങ്ങാൻ ട്രെയിൻ ഏർപ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം എടവണ്ണയിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്.
വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെ അറസ്റ്റ് ചെയ്തിരുന്നു.
നിലമ്പൂരില്‍നിന്ന് അടുത്ത ദിവസം ട്രെയിന്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാമെന്നുമാണ് വാട്‌സ് ആപ്പ് ശബ്ദസന്ദേശമായി അതിഥി തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.