Posted On
date_range Updated On
date_range ചുരത്തിൽ ലോറി വൈദ്യുതി ലൈനിന് മുകളിൽ മറിഞ്ഞ് ഒരാൾ മരിച്ചു; ഗതാഗതം മുടങ്ങി
കൊട്ടിയൂർ: പാൽച്ചുരം ചുരത്തിൽ ആശ്രമം ജങ്ഷന് സമീപം ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു.
ഇന്ന് രാവിലെ 7.40 ഓടെയായിരുന്നു അപകടം. തലകീഴായി മറിഞ്ഞ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. മുന്നിലെ ടയറുകൾ വാഹനത്തിൽനിന്ന് വേർപ്പെട്ട നിലയിലാണ്.
ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റ സഹായിയെ രക്ഷപ്പെടുത്തി പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.