Posted On
date_range Updated On
date_range മൂന്നാറിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വയോധികൻ മരിച്ചു
മൂന്നാർ: വീട്ടിലേക്ക് മണ്ണിടിഞ്ഞ് വയോധികൻ മരിച്ചു. മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ പട്ടികജാതി കോളനിയിൽ താമസിക്കുന്ന ശ്രീഭണ്ടാരമാണ് (75) മരിച്ചത്. ഇദ്ദേഹത്തിന്‍റെ വീടിനു പിന്നിലെ തിട്ടയിടിഞ്ഞ് വീഴുകയായിരുന്നു. ദേഹത്ത് മണ്ണ് വീണാണ് മരണം. വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന ഇദ്ദേഹത്തെ രാത്രി മകൻ അന്വേഷിച്ചു വന്നപ്പോഴാണ് സംഭവം അറിഞ്ഞത്.
അതിനിടെ, മൂന്നാർ ഗ്യാപ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണും കല്ലും റോഡിലേക്ക് വീണു. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദേവികുളം താലൂക്കിലും ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലും സ്കൂളുകൾക്ക് വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.