Posted On
date_range Updated On
date_range പത്തനംതിട്ടയിൽ വയോധികയെ വെട്ടിക്കൊലപ്പെടുത്തി
പത്തനംതിട്ട: വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. പത്തനംതിട്ടയിലെ കുമ്പഴയിലാണ് സംഭവം. ജാനകി(92) ആണ് കൊലപ്പെട്ടത്. ഇവരുടെ സഹായിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നത്.
ഒറ്റക്ക് താമസിച്ചിരുന്ന ജാനകിയെ പരിചരിക്കാനായി ഒരു സഹായിയുണ്ടായിരുന്നു. ഇവരുടെ ബന്ധുവിനെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.