കോടതികളുടെ കസ്റ്റഡിയിലെ നോട്ടുകള്‍ മാറ്റല്‍: ഹൈകോടതി സ്വമേധയാ ഹരജിയായി സ്വീകരിച്ചു

കൊച്ചി: ക്രിമിനല്‍ കേസ് നടപടികളുമായി ബന്ധപ്പെട്ട് കീഴ്കോടതികളുടെ കസ്റ്റഡിയിലുള്ള അസാധു നോട്ടുകള്‍ എന്തു ചെയ്യണമെന്ന വിഷയം ഹൈകോടതി സ്വമേധയാ ഹരജിയായി സ്വീകരിച്ച് പരിഗണിക്കുന്നു. നവംബര്‍ ഒമ്പതുമുതല്‍ കോടതികളുടെ കൈവശമുള്ള 500, 1000 രൂപ നോട്ടുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് ഹരജി. കേസുകള്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ കസ്റ്റഡിയിലായ നോട്ടുകള്‍ എന്തുചെയ്യണമെന്ന നിര്‍ദേശം തേടി കീഴ്കോടതി ജഡ്ജിമാരുടെ കത്തുകള്‍ ഹൈകോടതി രജിസ്ട്രാര്‍ക്ക് ലഭിക്കുന്ന പശ്ചാത്തലത്തിലാണ് കോടതി സ്വമേധയാ ഹരജിയായി വിഷയം പരിഗണിച്ചത്. ഇതുസംബന്ധിച്ച് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്‍െറ വിധിയും കണക്കിലെടുത്തു.
കേസില്‍പെട്ടും അന്വേഷണത്തിന്‍െറ ഭാഗമായും കോടതികളുടെ കൈവശമത്തെിയ അസാധുനോട്ടുകളുടെ കാര്യത്തിലാണ് തീരുമാനം ഉണ്ടാകേണ്ടത്. കോടതിയുടെ കസ്റ്റഡിയിലുള്ള പഴയ നോട്ടുകളുടെ കാര്യത്തില്‍ നോട്ടുകള്‍ മാറാന്‍ അനുവദിച്ച സമയപരിധി ബാധകമല്ളെന്ന കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു മധുര ബെഞ്ചിന്‍െറ വിധി. കേസ് നടപടി പൂര്‍ത്തിയായാല്‍ ഈ നോട്ടുകള്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കുകളില്‍ കോടതി ഉത്തരവിനൊപ്പം ബന്ധപ്പെട്ട വ്യക്തികള്‍ സമര്‍പ്പിച്ചാലും മാറിയെടുക്കാവുന്നതാണെന്നാണ് അഡീ. അറ്റോര്‍ണി ജനറല്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് ഹരജി മധുര ബെഞ്ച് തീര്‍പ്പാക്കുകയായിരുന്നു. അതേസമയം, മധുര കോടതിയുടെ വിധിക്കുശേഷം കേന്ദ്രസര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതായി അസി. സോളിസിറ്റര്‍ ജനറല്‍ ഹൈകോടതിയെ അറിയിച്ചു. സ്പെസിഫൈഡ് നോട്ട്സ് (സെസേഷന്‍ ഓഫ് ലയബിലിറ്റി) ഓര്‍ഡിനന്‍സ് 2017പ്രകാരം സമയപരിധിക്കുശേഷം നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതി വേണമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് എ.എസ്.ജി അറിയിച്ചു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന്‍െറ വിശദീകരണത്തിനായി ഹരജി ഈ മാസം 25ന് പരിഗണിക്കാന്‍ മാറ്റി.
Tags:    
News Summary - old notes and court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.