Posted On
date_range Updated On
date_range എണ്ണവില: എക്സൈസ് നികുതി കുറക്കില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: എണ്ണവിലയിൽ ഈടാക്കുന്ന എക്സൈസ് നികുതി സംസ്ഥാന സർക്കാർ കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എണ്ണവില റെക്കോർഡിൽ എത്തിയതിന് കാരണം കേന്ദ്ര സർക്കാർ ആണെന്നും ഐസക് ആരോപിച്ചു.
എക്സൈസ് നികുതി കൂട്ടി ക്രൂഡ് ഒായിലിനുണ്ടായ ഇടിവിന്‍റെ ഗുണം ജനങ്ങൾക്ക് നൽകാതെ കേന്ദ്രം ഊറ്റിയെടുത്തത്. വില കുറക്കാനുള്ള അടിയന്തര ഇടപെടൽ വേണ്ടതും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നാണ്.
വർധിപ്പിച്ച 21 രൂപാ നികുതിയിൽ നിന്ന് ബി.ജെ.പി ഭരണത്തിലേറിയപ്പോൾ ഉണ്ടായിരുന്ന ഒമ്പത് രൂപയിലേക്ക് താഴ്ത്തണം. കേന്ദ്രം നികുതി കുറച്ചാൽ സംസ്ഥാനത്തെ നികുതിയിൽ താനെ മാറ്റമുണ്ടാകുമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.