Posted On
date_range Updated On
date_range ചൂണ്ടയിടാൻ പോയ യുവാവ് കടലിൽ വീണു മരിച്ചു
വടകര : ചോമ്പാല ഹാർബറിൽ ചൂണ്ടയിടാൻ പോയ യുവാവ് അബദ്ധത്തിൽ കടലിൽ വീണു മരിച്ചു. ചോമ്പാല ബ്ലോക്ക് ഓഫിസിന് സമീപം സിദ്ദീഖ് മഹലിൽ ഹാരിസാണ് (34) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
ചൂണ്ടയിടുന്നതിനിടെ സമയത്ത് അബദ്ധത്തിൽ കടലിൽ വീഴുകയായിരുന്നു. മത്സ്യതൊഴിലാളികൾ മുങ്ങിയെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജനറൽ ആശുപത്രി മോർച്ചറിയിൽ.
പിതാവ്: അബൂബക്കർ ഹാജി. ഉമ്മ: സൈനബ. സഹോദരങ്ങൾ: ആരിഫ്, മുഹമ്മദ്, ഹർഷീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.