ന്യൂഡൽഹി: പരിസ്ഥിതിലോല പ്രദേശമായ പശ്ചിമഘട്ട മലനിരകളിൽ കണിക പരീക്ഷണത്തിന് കേന്ദ്രാനുമതി. വിദഗ്ധ സമിതി നൽകിയ ശിപാർശ അംഗീകരിച്ച് വനം-പരിസ്ഥിതി മന്ത്രാലയം ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകി. തമിഴ്നാട്ടിലെ തേനി ഉത്തമപാളയം താലൂക്കിൽ പൊട്ടിപ്പുറം ഗ്രാമത്തിലാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെൻറൽ റിസർച് ‘ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബസർവേറ്ററി’ എന്ന കണിക പരീക്ഷണത്തിന് അനുമതി നേടിയത്.
2011ൽ കണിക പരീക്ഷണ പദ്ധതിക്ക് അനുമതി നൽകിയതാണ്.
എന്നാൽ, ശക്തമായ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ദേശീയ ഹരിത ൈട്രബ്യൂണൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി മരവിപ്പിച്ചു. പുതിയ അപേക്ഷയുമായി പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാനായിരുന്നു അന്ന് ഹരിത ൈട്രബ്യൂണലിെൻറ നിർദേശം. അതനുസരിച്ചുള്ള അപേക്ഷയിലാണ് വിദഗ്ധ സമിതിയുടെയും പരിസ്ഥിതി മന്ത്രാലയത്തിെൻറയും പച്ചക്കൊടി.
4300 അടി താഴ്ചയിൽ മലയിൽ തുരങ്കമുണ്ടാക്കിയാണ് കണിക പരീക്ഷണം. ഭൂഗർഭ ലബോറട്ടറി സ്ഥാപിക്കണം. പാറ പൊട്ടിക്കാൻ ഉഗ്രസ്ഫോടനങ്ങൾ, ലബോറട്ടറിയിലേക്ക് തുരങ്കം എന്നിവ ആവശ്യമായി വരും.
1500 കോടി രൂപയാണ് കണിക പരീക്ഷണ പദ്ധതിക്ക് ചെലവു കണക്കാക്കിയത്. കണിക പരീക്ഷണം നടക്കുന്ന പ്രദേശം തമിഴ്നാട്ടിലായതിനാൽ, തമിഴ്നാട് സർക്കാറിെൻറ അനുമതികൂടി കിട്ടണം. എന്നാൽ, ഇനി അത് സാേങ്കതിക നടപടി മാത്രമാകാൻ സാധ്യതയേറെ. കണിക പരീക്ഷണം കേരളത്തിലെയും തമിഴ്നാട്ടിലെയും അണക്കെട്ടുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഏറെ ആശങ്ക ബാക്കിനിൽക്കുന്നു. ആവാസവ്യവസ്ഥക്ക് ഏറെ കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.