ഭക്ഷ്യകിറ്റ് വിതരണത്തിൽ കേന്ദ്രത്തിൽ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ല- ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്നും ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും ഭക്ഷ്യ പൊതുവികരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. വര്‍ക്കലയില്‍ നിന്നുള്ള എം.എൽ.എ വി. ജോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ജി.ആര്‍ അനിലിന്‍റെ വിശദീകരണം.

സംസ്ഥാനസര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്‍റെയും അനുകമ്പയുടേയും പ്രതിഫലനമാണ് ഭക്ഷ്യകിറ്റുൾ. അതിനായി കേന്ദ്രം പണം നല്‍കുന്നില്ല. ഭക്ഷ്യകിറ്റിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്നും ജെ.ആര്‍ അനില്‍ പറഞ്ഞു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും ജി.ആര്‍ അനില്‍ സഭയില്‍ വ്യക്തമാക്കി.

സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിലേക്കുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെ ഇത് പലയിടത്തും പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി. ജോയ് സഭയില്‍ ചോദ്യം ഉന്നയിച്ചത്. 

Tags:    
News Summary - Not a single penny is received from the Center for the distribution of food kits says GR Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.