നൂർബിനയും അഭിജിത്തും ജിഫ്രി തങ്ങളെ സന്ദർശിച്ചു

കോഴിക്കോട്​: കോഴിക്കോട്​ സൗത്ത്​ മണ്ഡലം യു.ഡി.എഫ്​ സ്​ഥാനാർഥി അഡ്വ. നൂർബിന റഷീദും നോർത്ത്​ മണ്ഡലം സ്​ഥാനാർഥി കെ.എം. അഭിജിത്തും സമസ്​ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. രാജ്യത്തി​ന്‍റെ നന്മയും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന്​ ഇരുവരോടും അദ്ദേഹം ആവശ്യപ്പെട്ടു.

അകൽച്ചയുണ്ടാക്കുന്ന പ്രവർത്തനങ്ങളുണ്ടാകരുത്​. ന്യൂനപക്ഷ ക്ഷേമത്തി​ന്‍റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. വലിയ ഭൂരിപക്ഷത്തിൽ വിജയിക്ക​ട്ടെ എന്നും അദ്ദേഹം ആശംസിച്ചു. എം.കെ. രാഘവൻ എം.പിയും സ്​ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.

നേരത്തെ ലീഗിഗ്​ വനിത സ്​ഥാനാർഥിയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ച്​ വിവാദമുണ്ടായിരുന്നു. എന്നാൽ, തങ്ങളെ ഇതിലേക്ക്​ വലിച്ചിഴക്കേണ്ടെന്ന്​ സമസ്​ത നേതാക്കൾ വ്യക്​തമാക്കിയതോടെ ലീഗിൽ കാൽ നൂറ്റാണ്ടിനു ശേഷമുണ്ടായ വനിത സ്​ഥാനാർഥിയാണ്​ നൂർബിന റഷീദ്​. നൂർബിനക്ക്​ വിജയമുണ്ടാക​ട്ടെ എന്ന്​ ജിഫ്രി തങ്ങൾ ആശംസിച്ചു. കോഴ​ിക്കോട്​ ഖാദി മുഹമ്മദ്​കോയ തങ്ങൾ ജമലുല്ലൈലിയും സന്നിഹിതനായിരുന്നു. എം.കെ. രാഘവൻ എം.പി സ്​ഥാനാർഥികളെ അനുഗമിച്ചു.

Tags:    
News Summary - Noorbina and Abhijith meets Jaffri thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.