തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സഹകരണ മേഖലയിൽ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി) പ്രവർത്തനം ശക്തമാക്കാൻ നിർദേശം. പത്തും അതിൽ കൂടുതലും ജീവനക്കാർ പണിയെടുക്കുന്ന എല്ലാ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റികൾ രൂപവത്കരിക്കമെന്നാണ് നിയമം.
എന്നാൽ, സഹകരണ സ്ഥാപനങ്ങളിൽ അധികവും ഇത്തരം കമ്മിറ്റികളില്ല. സഹകരണ മേഖലയിലെ ജീവനക്കാരിൽ വലിയൊരു ശതമാനം വനിതകളുമാണ്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര പരാതി പരിഹാര സംവിധാനം കർശനമായി നടപ്പാക്കാൻ സഹകരണ വകുപ്പ് ഒരുങ്ങുന്നത്. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളിലും സഹകരണ വകുപ്പിന് കീഴിലുള്ള ഓഫിസുകളിലും സമിതി രൂപവത്കരിക്കാൻ മാർഗനിർദേശം പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.