Posted On
date_range Updated On
date_range കസ്റ്റഡി മരണത്തിൽ സി.ബി.െഎ അന്വേഷണമില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: വാരാപ്പുഴയിലെ ശ്രീജിത്തിെൻറ കസ്റ്റഡി മരണം സി.ബി.െഎക്ക് വിടുന്ന കാര്യം പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആരെങ്കിലും പ്രത്യേക നിർദേശം നൽകിയതായി അറിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
റൂറൽ എസ്.പി എ.വി ജോർജിെൻറ നിർദേശ പ്രകാരമാണോ ശ്രീജിത്തിെന കസ്റ്റഡിയിലെടുത്തതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പരോഗമിക്കുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ വാസുദേവെൻറ വീടാക്രമിച്ച കേസിൽ ശ്രീജിത് ഉൾപ്പെട്ടതായി വെളിവായിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.