Posted On
date_range Updated On
date_range എൻ.എൻ. കൃഷ്ണദാസിന് ഒരുവർഷം തടവ്
പാലക്കാട്: ജൈനിമേട് ഇ.എസ്.ഐ ആശുപത്രിയിൽ അതിക്രമിച്ച് കയറി സൂപ്രണ്ടിനെ ഉപരോധിച്ചെന്ന കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗവും മുൻ എം.പിയുമായ എൻ.എൻ. കൃഷ്ണദാസ്, അന്ന് ഡി.വൈ.എഫ്.ഐ ജില്ല നേതാവായിരുന്ന അലക്സാണ്ടർ ജോസ് എന്നിവർക്ക് കോടതി ഒരുവർഷം തടവും 5,000 രൂപ പിഴയും വിധിച്ചു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് എം. മനീഷാണ് ശിക്ഷ വിധിച്ചത്. 2015ലായിരുന്നു സംഭവം. ഭിന്നശേഷിക്കാർക്ക് ഇ.എസ്.ഐ ആശുപത്രിയിൽനിന്ന് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് ഇരുവരുടെയും നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.