Posted On
date_range Updated On
date_range നിസാമുദ്ദീൻ -എറണാകുളം ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്
നീലേശ്വരം: ദക്ഷിണ റെയിൽവേ ട്രെയിൻ ഷെഡ്യൂൾ പരിഷ്കരിക്കുന്നതിെൻറ ഭാഗമായി, കേരളത്തിലൂടെ ദിവസവും ഓടുന്ന നിസാമുദ്ദീൻ -എറണാകുളം സൂപ്പർ ഫാസ്റ്റ് ട്രെയിനിെൻറ നീലേശ്വരം സ്റ്റോപ് ഒഴിവാക്കിയത് പുനഃസ്ഥാപിച്ചു.
സ്റ്റോപ് നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചു കേന്ദ്ര റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ മാനേജർക്കും ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകിയിരുന്നു.
കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ നിർത്തലാക്കിയതിൽ നീലേശ്വരം, വടകര സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ച് ഉത്തരവിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.