Posted On
date_range Updated On
date_range നിയമസഭ ഒരുദിവസം സമ്മേളിക്കും
തിരുവനന്തപുരം: ധനകാര്യ ബിൽ പാസാക്കാൻ ജൂലൈ മാസത്തിൽ നിയമസഭ ഒരുദിവസം വിളിച്ചുചേർക്കാൻ കക്ഷിനേതാക്കളുടെ യോഗത്തിൽ ധാരണയായി. കോവിഡിെൻറ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ചാകും സമ്മേളനം. മറ്റ് പതിവ് നടപടിക്രമങ്ങളൊന്നും ഇൗ സമ്മേളനത്തിൽ ഉണ്ടാകില്ല.
സാധാരണ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും അവിടത്തെ ചർച്ചക്ക് ശേഷം സഭ വീണ്ടും പരിഗണിക്കുകയും ചെയ്യുന്നതാണ് രീതി. ഇക്കുറി സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ സഭ ചർച്ച ചെയ്ത് പാസാക്കും. ശാരീരികഅകലം പാലിച്ചാകും ഇരിപ്പിടങ്ങൾ തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.