Posted On
date_range Updated On
date_range നിരന്തരം ഭീഷണിപ്പെടുത്തുന്നു; നിസാമിനെതിരെ വീണ്ടും ജീവനക്കാരെൻറ പരാതി
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരെ വീണ്ടും ജീവനക്കാരെൻറ പരാതി. ജയിലില്‍ കഴിയുന്ന നിസാം ജയിലിനകത്തും പുറത്തുമുള്ള ക്രിമനല്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി നിസാമിെൻറ കൺസ്ട്രക്ഷൻ കമ്പനിയായ കിങ്സ് സ്പേസസിെൻറ മാനേജര്‍ പൂങ്കുന്നം സ്വദേശി പി. ചന്ദ്രശേഖരനാണ് കമീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
മാസങ്ങൾക്ക് മുമ്പും തന്നെ ജയിലിൽ സന്ദർശിച്ച വേളയിൽ ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച് പൊലീസിന് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം തെൻറ വ്യവസായം തകർക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സഹോദരങ്ങൾക്കെതിരെ നിസാം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരൻ നിസാമിനെതിരെ വീണ്ടും പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.