എൻ.എസ്​.എസിനെ ​ചെറുതായിക്കാണേണ്ട - കോടിയേരിക്ക്​ മറുപടിയുമായി സുകുമാരൻ നായർ

പെരുന്ന: സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്​​ മറുപടിയുമായി എൻ.എസ്​.എസ്​. എൻ.എസ്​.എസിലെ ഭൂരിഭാഗ വും ഇടതിനൊപ്പമാണെന്ന പ്രസ്​താവന നിരർത്ഥകമാണെന്ന്​ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

എൻ.എസ്​.എസിൽ എല്ലാ പാർട്ടികളിലും ഉള്ളവരുണ്ട്​. പാർട്ടികൾക്കതീതരായി നിൽക്കുന്നവരുമുണ്ടെന്ന്​ സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്​.എസുമായി സഹകരിച്ച്​ പ്രവർത്തിക്കാൻ തയാറാണെന്നും എൻ.എസ്​.എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്നും നേതൃത്വത്തിന്​ മാത്രമാണ്​​ വിപ്രതിപത്തി​യെന്നുമായിരുന്നു കോടിയേരിയുടെ പരാമർശം.

എൻ.എസ്​.എസിലെ നായൻമാരെല്ലാം ഇടതിനൊപ്പമാണെന്ന്​ നേരത്തെ പറഞ്ഞിട്ടുള്ളവരുടെ അവസ്​ഥ ഒാർക്കണമെന്നും സുകുമാരൻ നായർ മുന്നറിയിപ്പ്​ നൽകി.

എൻ.എസ്​.എസ്​ നേതൃത്വത്തിന്​ സർക്കാറിനോട്​ വിപ്രതിപത്തി ഉണ്ടെന്ന കാര്യം പലതവണ വ്യക്​തമാക്കിയിട്ടുള്ളതാണ്​. അത്​ സ്വാർഥപരമല്ല, വിശ്വാസ സംരക്ഷണത്തി​​​െൻറ പേരിൽ മാത്രമാണ്​. ഇക്കാര്യത്തിൽ ശത്രുപക്ഷത്താണ്​​ എൻ. എസ്​.എസ്​ എന്ന നിലയിലാണ്​ കാണുന്നതെങ്കിൽ വിശ്വാസികൾക്കൊപ്പം ചേർന്ന്​ ഇതിനെ നേരിടും. എൻ.എസ്​.എസിനെ ചെറുതായി കാണേണ്ട. സമയം പോലെ പറ്റിക്കൂടി നിന്ന്​ നേട്ടമുണ്ടാക്കുന്നതല്ല എൻ.എസ്​.എസി​​​െൻറ സംസ്​കാരമെന്നും സുകുമാരൻ നായർ വ്യക്​തമാക്കി.

Tags:    
News Summary - Never Under estimate NSS - Sukumaran Nair to Kodiyeri - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.