Posted On
date_range Updated On
date_range നെഹ്റു ട്രോഫി വള്ളംകളി ഓണസമയത്ത് നടത്തുന്നത് പരിഗണനയിൽ -മന്ത്രി വാസവൻ
കോട്ടയം: നെഹ്റു ട്രോഫി വള്ളംകളി ഓണത്തോടനുബന്ധിച്ച് നടത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രി വി.എൻ. വാസവൻ. വയനാട് പ്രകൃതി ദുരന്തം മൂലമാണ് വള്ളംകളി മാറ്റിവെച്ചത്. ഓണത്തോടനുബന്ധിച്ച് നടത്തണമെന്ന് കോട്ടയം, ആലപ്പുഴ പ്രദേശങ്ങളിലെ ജലോത്സവ പ്രേമികളും ക്ലബ്ബുകാരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
വയനാട്ടിലെ ദുരന്ത ഭൂമിയിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിലവിൽ മുറക്ക് നടക്കുന്നതിനാൽ ഓണത്തോട് അനുബന്ധിച്ച് വള്ളംകളി നടത്താനുള്ള ആലോചന സജീവമായിട്ടുണ്ട്. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പ്രഖ്യപിച്ചിട്ടുണ്ടെന്നും മന്ത്രി വാസവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.