സുല്‍ത്താന്‍ബത്തേരി: ദേശീയപാത 766ലെ യാത്രാനിരോധനത്തിനെതിരെ സുൽത്താൻ ബത്തേരി നഗരത്തിൽ നടന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. 12ാം ദിവസമായ ഞായറാഴ്ച ഉച്ചക്കുശേഷം ബത്തേരിയില്‍ നടന്ന ഐക്യദാര്‍ഢ്യ മഹാസമ്മേളന വേദിയില്‍ സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിനെ തുടര്‍ന്നാണ് യുവജന കൂട്ടായ്മ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്.
സമരം ന്യായമാെണന്നും സമരത്തിന് സര്‍ക്കാറിെൻറ എല്ലാ പിന്തുണയും ഉെണ്ടന്നും മന്ത്രി എ.കെ. ശശീന്ദ്രന് വ്യക്തമാക്കി. മുമ്പുള്ളതിനേക്കാള്‍ ശുഷ്കാന്തിയോടെയും സൂക്ഷ്മതയോടെയും പ്രശ്നം കൈകാര്യം ചെയ്യുമെന്നും മന്ത്രി സമരപ്പന്തലിലെത്തി പറഞ്ഞു.
കൂടാതെ മന്ത്രി ടി.പി. രാമകൃഷ്ണനും സര്‍ക്കാറിെൻറ അനുകൂല നിലപാട് അറിയിച്ചു. തുടര്‍ന്നാണ് മന്ത്രി എ.കെ. ശശീന്ദ്രെൻറ അഭ്യർഥന മാനിച്ച് അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രന്, സി.കെ. ശശീന്ദ്രന് എം.എല്‍.എ, ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, പി.ജെ. ജോസഫ് എം.എൽ.എ, ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ നിരാഹാരമനുഷ്ഠിച്ച ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡൻറ് എം.എസ്. ഫെബിന്, യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജകമണ്ഡലം സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ റിനു ജോണ്‍, യൂത്ത് ലീഗ് ബത്തേരി നിയോജകമണ്ഡലം ട്രഷറര്‍ ഹാരിസ് ബനാന, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടേറിയറ്റംഗം എം. ശ്രീജിത്ത് പനമരം, യുവമോര്‍ച്ച ജില്ല സെക്രട്ടറി ദീപു പുത്തന്‍പുരയില്‍ എന്നിവര്‍ക്ക് നാരങ്ങനീര് നല്കി.
തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സമരത്തിെൻറ പന്ത്രണ്ടാം ദിനമായ ഞായറാഴ്ചയും പിന്തുണയുമായി ആയിരങ്ങളാണ് എത്തിയത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമൂഹത്തിലെ നാനാതുറകളില്‍പെട്ടവർ ഐക്യദാര്‍ഢ്യവുമായി എത്തി. ഓരോ ദിവസവും ജനപിന്തുണ വർധിച്ചതോടെ സമരമുഖരിതമായ ബത്തേരി സ്വതന്ത്ര മൈതാനം ഞായറാഴ്ച രാത്രിയോടെ ആളും ആരവവും ഒഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.