മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് പുരസ്കാരം ജെ. സജീം ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ദേശീയ ബേസ്ബാൾ ചാമ്പ്യൻഷിപ്പ്: സമഗ്ര കവറേജ് പുരസ്കാരം ‘മാധ്യമ’ത്തിന്
കൊല്ലം: ഡിസംബർ 26 മുതൽ 30 വരെ ആശ്രാമം മൈതാനത്ത് നടന്ന ദേശീയ ബേസ്ബാൾ ചാമ്പ്യൻഷിപ്പിന്‍റെ സമഗ്ര കവറേജിനുള്ള പുരസ്കാരം ‘മാധ്യമം’ ദിനപത്രത്തിന്. 5,000 രൂപ കാഷ് അവാർഡ് അടങ്ങുന്ന പുരസ്കാരം മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്ന് ‘മാധ്യമം’ സ്റ്റാഫ് കറസ്പോണ്ടന്റ് ജെ. സജീം ഏറ്റുവാങ്ങി.
മികച്ച ഫോട്ടോഗ്രാഫർമാർക്കുള്ള പുരസ്കാരം എം.എം സുധീർ മോഹൻ (മാതൃഭൂമി), ജ്യോതിരാജ് (വർത്തമാനം) എന്നിവർ പങ്കിട്ടു. ഇരുവർക്കും മന്ത്രി പുരസ്കാരം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.