നഞ്ചിയമ്മയുടെ ഭൂമി: കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈകോടതി വിധി

കോഴിക്കോട്: ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമി കേസിൽ കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈക്കോടതി വിധിയെന്ന് കലക്ടറുടെ കാര്യാലയത്തിലെ രേഖകൾ. ഈ വർഷം ഫെബ്രുവരി 13നാണ് ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്.

ടി.എൽ.എ കേസ് (297/1987) വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലവിൽ ഭൂ കൈവശം വെച്ചിരുന്ന കെ.വി മാത്യവും ജോസഫ് കുര്യനും ഹൈകോടതിയെ സമീപിച്ചത്. 1987 മുതൽ ആരംഭിച്ച കേസ് 2023 ആയിട്ടും തീർപ്പ് കൽപ്പിട്ടില്ലെന്നും അതിനാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അത് പരിഗണിക്കാനും തീർപ്പാക്കാനും പാലക്കാട് കലക്ടർക്ക് നിർദേശം നൽകണമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ.കെ. സുനിത വനോദ്  ആവശ്യപ്പെട്ടു.

കോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും വാദം അവതരിപ്പിക്കാനുള്ള അവസരം നൽകിയതിന് ശേഷം, നിയമം അനുസരിച്ച് തീർപ്പ് കൽപിക്കണമെന്നാണ് 2023 ഫെബ്രുവരി 23ന് കോടതി ഉത്തരവായത്.



 


തുടർന്ന് പാലക്കാട് കലക്ടർ തുടർ നടപടി സ്വീകരിച്ചു. ഒറ്റപ്പാലം സബ്കോടതിയിൽനിന്ന അനുകൂല ഉത്തരവ് വാങ്ങിയാണ് കെ.വി മാത്യു ആദിവാസി ഭൂമി സ്വന്തമാക്കിയത്. അതിനാൽ കെ.വി മാത്യു ഒറ്റപ്പാലം സബ് കേടതിയിൽ മാരിമുത്തുവിനെരായി ഫയൽ ചെയ്ത് കേസ് പരിശോധിച്ചു. 

2022 ഓഗസ്റ്റ് 10, സെപ്റ്റംബർ 13 തീയതികളിൽ നടന്ന വിചാരണയും നടത്തി.  നഞ്ചിയമ്മ അടക്കമുള്ളവർ നൽകിയ മൊഴികളും രേഖകളും പരിശോധിച്ചു. നഞ്ചിയമ്മയുടെ ഭർത്താവിൻറെ പിതാവായ നാഗനിൽ നിന്ന് നിലവിലെ കൈവശക്കാരായ കെ.വി മാത്യു, ജോസഫ് കുര്യൻ എന്നിവരിൽ ഭൂമി വന്നുചേർന്ന ചാർട്ട് തയാറാക്കി ഉദ്യോഗസ്ഥർ കലക്ടർക്ക് ഫയൽ കൈമാറി.

നഞ്ചിയമ്മ അടക്കമുള്ളവർ സമർപ്പിച്ച് അപ്പീൽ അപേക്ഷയിൽ 2020 ഫെബ്രുവരി 28നാണ് സബ് കലക്ടർ കൈയേറിയവർക്ക് അനുകൂലമായി ഉത്തരവിട്ടത്. ഈ ഉത്തരവ് പ്രകാരം ആദിവാസിയായ നാഗന്റെ അവകാശികൾ കുമരപ്പൻ, നഞ്ചിയമ്മ, മരുതി എന്നിവരാണ്. കന്തസ്വാമി ബോയന്റെ ഭാര്യ കൗസല്യ, മകൻ എന്ന് അവകാശപ്പെടുന്ന മാരിമുത്തു നിലവിലെ ഭൂമിയുടെ കൈവശക്കായ കെ.വി മാത്യു, ജോസഫ് കുര്യൻ എന്നിവരാണ് വിചാരണക്ക് ഹാജരായിത്. പാലക്കാട് കലക്ടർ ഇവരെയും വിചാരണ നടത്തി.

അതേസമയം, കന്തസ്വാമി ബോയ്ന്റെ മറ്റൊരു ഭാര്യയായ ഈശ്വരി അമ്മാളും അവരുടെ മകൾ വനജയും ഭൂമിയിന്മേൽ അവകാശിന്നയിച്ച് അപേക്ഷ നൽകി. അതോടൊപ്പം കന്തസ്വാമി ബോയന്റെ മൂന്നാമത്തെ ഭാര്യ കൃഷ്ണവേണിയുടെ മകൻ രവിപ്രകാശും അദ്ദേഹത്തിൻറെ സഹോദരിമാരായ കവിത, കൗസല്യ, രജനി, റാണി എന്നിവരും ഭൂമിക്കുമേൽ അവകാശമുന്നയിച്ച് അപേക്ഷ നൽകി.

എല്ലാം രേഖകളും പരിശോധിച്ചശേഷമാണ് പാലക്കാട് കലക്ടർ ഡോ. എസ്. ചിത്ര ഒറ്റപ്പാലം സബ് കലക്ടറുടെ 2020 ഫെബ്രുവരി 28ലെ ഉത്തരവ് റദ്ദ് ചെയ്യാൻ ഉത്തരവായത്. കേസ് വീണ്ടും പുനപരിശോധിക്കണമെന്നാണ് ഒറ്റപ്പാലം സബ് കലക്ടർക്ക് നൽകിയ നിർദ്ദേശം.

ടി.എൽ.എ കേസ് വിവാദമായിട്ടും അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസർ ഭൂമി നികുതി സ്വീകരിക്കാൻ അഗളി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. കലക്ടറുടെ ഉത്തരവോടെ കെ.വി.മാത്യുവും ജോസഫ് കുര്യനും അഗളി വില്ലേജ് ഓഫിസർ നിൽകിയ ഭൂനികുതി രസീതും റദ്ദായി. ഹരജി നൽകിയ കെ.വി മാത്യുവിനും ജോസഫ് കുര്യനും ഹൈകോടതി വിധി തരിച്ചടിയായെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. 

Tags:    
News Summary - Nanchiamma's Land: The High Court's verdict dealt a blow to the encroachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.