Posted On
date_range Updated On
date_range 'പ്രിയ സഖാവി'നെ കാണാൻ വി.എസിന്റെ വീട്ടിലെത്തി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുതിയ സംസ്ഥാന സമിതിയുടെ ആദ്യ യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് എം.വി. ഗോവിന്ദൻ വി.എസിന്റെ വീട്ടിലെത്തിയത്.
സംസ്ഥാന സമിതിയിൽ വി.എസിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വലിയ ചർച്ചയായിരുന്നു. വി.എസിനെ പ്രത്യേക ക്ഷണിതാവായി കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
വി.എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രം കൂടിയാണെന്നും സി.പി.ഐ.എം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ് വി.എസ്. എന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് ഗോവിന്ദൻ വീട്ടിൽ നിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.