ആന്റണിയുടെ പ്രസ്താവന മകൻ ശിരസ്സാവഹിച്ചു -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസുകാർക്ക് ബി.ജെ.പിയിൽ ചേരുന്നതിന് അതിർവരമ്പുകൾ ഇല്ലാതായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസും ആയവർ കോൺഗ്രസിൽ വേണ്ടെന്ന ആന്റണിയുടെ പ്രസ്താവന മകൻ ശിരസ്സാവഹിച്ചു.
പകലും രാത്രിയും ബി.ജെ.പി ആയി പ്രവർത്തിക്കാൻ അനിൽ തീരുമാനിച്ചു. നിലപാടുകൾ ഒന്നായതുകൊണ്ടാണ് കോൺഗ്രസുകാർക്ക് എളുപ്പത്തിൽ ബി.ജെ.പിയിൽ ചേരാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുപടി പറയാൻ പാടുപെടും -എ.എ. റഹിം
തിരുവനന്തപുരം: ആന്റണിയുടെ മകന്റെ ബി.ജെ.പി പ്രവേശനത്തിൽ മറുപടി പറയാൻ കോൺഗ്രസും യു.ഡി.എഫും പാടുപെടേണ്ടി വരുമെന്ന് എ.എ. റഹിം എം.പി. കോൺഗ്രസിന്റെ മുഖമായ എ.കെ. ആന്റണിയുടെ മകന് ബി.ജെ.പിയിൽ ചേരാമെങ്കിൽ ഏതൊരു കോൺഗ്രസ് നേതാവും ബി.ജെ.പിയിൽ ചേരുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. അനിൽ ആന്റണിയെക്കൊണ്ട് ബി.ജെ.പിക്ക് ഒരു നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.