Posted On
date_range Updated On
date_range മുസ്ലിം ലീഗ് നേതാക്കൾ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട്: മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും താമശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയലുമായി കൂടിക്കാഴ്ച നടത്തി.
ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാനായി ഇരുവരും മലപ്പുറം കുന്നുമ്മൽ സെന്‍റ് ഫെറോന പള്ളിയിൽ എത്തിയിരുന്നു. കേക്ക് മുറിച്ച് ആശംസകൾ കൈമാറുകയും ചെയ്തു. തുടർന്നാണ് തൊട്ടടുത്ത പള്ളിയിൽ എത്തിയ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
അപ്രതീക്ഷിത കൂടിക്കാഴ്ചയാണെന്നാണ് നേതാക്കൾ ഇതേക്കുറിച്ച് പറയുന്നതെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നടത്തിയ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.