ആർ.ജെ.ഡി ജില്ല പ്രസിഡന്റിൽ നിന്ന് അംഗത്വം സ്വീകരിക്കുന്ന എം.എം. നവാസ്
അടിമാലി: മുസ്‌ലിം ലീഗ് ദേവികുളം താലൂക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് അടിമാലി പഞ്ചായത്ത് ചെയർമാനുമായ എം.എം. നവാസ് മറ്റപ്പിനായിൽ ലീഗിൽ നിന്ന് രാജിവെച്ച് ആർ.ജെ.ഡിയിൽ ചേർന്നു. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അടിമാലി പഞ്ചായത്തിലെ 22ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കും.
അടിമാലിയിൽ ആർ.ജെ.ഡി ജില്ല പ്രസിഡന്റ് കോയ അമ്പാട്ടിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ജില്ല കമ്മിറ്റിയാണ് നവാസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
മുസ്‍ലിംലീഗ് നോമിനിയായി അടിമാലി സഹകരണ ബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നവാസ് അഞ്ചു വർഷം സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ലീഗിൽ മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. അതിൽ പ്രതിഷേധിച്ചാണ് ലീഗിൽ നിന്ന് രാജിവെച്ചത്. ഇതോടെ ലീഗിലും വലിയ പ്രതിസന്ധി ഉടലെടുത്തു. ലീഗിന് ലഭിച്ച മൂന്ന്, 15 വാർഡുകളിലും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിസന്ധി രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.