ബാബു
Posted On
date_range Updated On
date_range ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹം കൊലപാതകത്തിൽ കലാശിച്ചു; ഭർത്താവ് റിമാൻഡിൽ
വൈക്കം: തലയാഴം കൂവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവിനെയാണ് (47) അറസ്റ്റ് ചെയ്തത്. സൂസനാണ് (42) കൊല്ലപ്പെട്ടത്.
കോടതി ബാബുവിനെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
സമീപവാസിയായ ചെത്തുതൊഴിലാളിക്കൊപ്പം ഇവർ കഴിഞ്ഞവർഷം പോയതുമായി ബന്ധപ്പെട്ട വഴക്ക് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു.
കഴിഞ്ഞ ദിവസംം വീണ്ടും വീട്ടിൽ നിന്നുപോയ ഇവർ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഭാര്യ വീണ്ടും വീടുവിട്ടുപോയതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.