Posted On
date_range Updated On
date_range ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
കാട്ടാക്കട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ ഗോപാലനെ (ജോർജ്-60) റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കാണ് ഭാര്യ പത്മാക്ഷിയെ വീട്ടിലെ അടുക്കളയിൽെവച്ച് വെട്ടിക്കൊലപ്പെടുത്തിയശേഷം ഇയാൾ കാട്ടാക്കട പൊലീസിൽ കീഴടങ്ങിയത്.
ശനിയാഴ്ച രാവിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പത്മാക്ഷിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.