Posted On
date_range Updated On
date_range സിദ്ധാർത്ഥന്‍റെ വീട്ടിലെത്തി മുനവ്വറലി തങ്ങൾ
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മരിച്ച വിദ്യാർത്ഥി സിദ്ധാർത്തന്‍റെ വസതിയിലെത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഉച്ചയോടെ വീട്ടിലെത്തിയ അദ്ദേഹം സിദ്ധാർത്ഥൻറെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും കുടുബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു.
കേസ് കേന്ദ്ര-അന്വേഷണ ഏജൻസിക്ക് കൈമാറിയെങ്കിലും നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാവാത്തതിന്‍റെ ആശങ്ക കുടുംബം പങ്കുവെച്ചു.
സിദ്ധാർത്ഥന് നീതി ഉറപ്പാകുന്നത് വരെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ തങ്ങൾ ഉറപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.