പെരിയ: വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിെൻറയും കൃപേഷിെ ൻറയും വീട്ടില്‍ വികാരനിര്‍ഭരമായ രംഗങ്ങൾ. ശരത്തിെൻറ വീട്ടിലെത്തിയ മുല്ലപ്പള്ളി രാ മചന്ദ്രന്, വീട്ടുകാരുടെ സങ്കടക്കടല്‍ കണ്ട് വിങ്ങിപ്പൊട്ടി.
ദുഃഖം താങ്ങാനാവാതെ നിലത്തുവീണ് കരയുകയായിരുന്ന ശരത്തിെൻറ സഹോദരി അമൃതയെയും പിതാവ് സത്യനെയും ആശ്വസിപ്പിക്കവേയാണ് മുല്ലപ്പള്ളി നിയന്ത്രണം വിട്ട് കരഞ്ഞത്. കൃപേഷിെൻറ വീട്ടിലും മുല്ലപ്പള്ളിയുടെ കണ്ണുകൾ നിറഞ്ഞു. ഒാലക്കുടിലിലെ ദയനീയ കാഴ്ചയിലും കുടുംബാംഗങ്ങളുടെ കരച്ചിലിലും വികാരാധീനനായ കെ.പി.സി.സി അധ്യക്ഷൻ പലകുറി കണ്ണുതുടക്കുന്നത് കാണാമായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കെ.സി. ജോസഫ്, ശബരീനാഥ്, ഷാഫി പറമ്പില്‍, എന്‍.എ. നെല്ലിക്കുന്ന്, അന്‍വര്‍ സാദാത്ത്, കെ.പി. അനില്‍കുമാര്‍, എം.പിമാരായ എം.കെ. രാഘവൻ, കെ.സി. വേണുഗോപാൽ, മുൻമന്ത്രി സി.ടി. അഹമ്മദലി തുടങ്ങിയവരും മുല്ലപ്പള്ളിയുടെ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.