അറസ്റ്റിലായ ജുമൈലത്ത്
താനൂർ (മലപ്പുറം): താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ 29കാരിയായ മാതാവിനെ റിമാൻഡ് ചെയ്തു. മൂന്ന് മക്കളുടെ മാതാവ് കൂടിയായ ഇവരെ പരപ്പനങ്ങാടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
മൂന്ന് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹം വ്യാഴാഴ്ച രാവിലെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഒരു വർഷത്തിലേറെയായി ഭർത്താവുമായി അകന്നു കഴിയുന്ന യുവതി പ്രസവം നടന്നത് മറച്ചുവെക്കാനാണ് കൊലപാതകം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു പ്രസവം.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ഉടനെയാണ് കൊലപാതകം നടത്തിയത്. വീടിനോട് ചേർന്നാണ് കുഴിച്ചിട്ടത്. താനൂർ സി.ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിൽ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.