ആനി, അനിൽ, സുനിൽ
Posted On
date_range Updated On
date_range അമ്മയും രണ്ട് മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ
മാരാരിക്കുളം: അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23 ആം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (57), മക്കളായ ലെനിൻ ജോസഫ് (അനിൽ-35), സുനിൽ ജോസഫ് (32) എന്നിവരാണ് മരിച്ചത്.
മാതാവിനെ മുറിയിൽ തൂങ്ങിയ നിലയിലും മക്കളെ മുറികളിലെ കട്ടിലുകളിൽ മരിച്ചു കിടക്കുന്നതുമായാണ് കണ്ടത്. പിതാവ് രഞ്ജിത്ത് നേരത്തെ മരിച്ചിരുന്നു. മത്സ്യതൊഴിലാളി കുടുംബമായിരുന്നു.
ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ ഇവരെ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. യുവാക്കൾ രണ്ട് പേരും അവിവാഹിതരാണ്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.