Posted On
date_range Updated On
date_range വയനാട്ടിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ് വയസ്സുകാരൻ ചികിത്സയിൽ
മാനന്തവാടി: വയനാട്ടിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ ഏഴ് വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേഗൂർ ചങ്ങലഗേറ്റ് കോളനിയിലെ കുട്ടിയെയാണ് കുരങ്ങുപനി ലക്ഷണങ്ങളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഈ വർഷം ഇതുവരെ ജില്ലയിൽ 28 പേർക്ക് കുരങ്ങുപനി സ്ഥിരീകരിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. മൂന്ന് ഡോസ് കുത്തിവെപ്പ് കുരങ്ങ് പനി ബാധിത മേഖലയിലെ എല്ലാവരും സ്വീകരിക്കണമെന്നും ഒന്നോ രണ്ടോ ഡോസ് മാത്രം എടുത്തത് കൊണ്ട് പൂർണ സംരക്ഷണം ലഭിക്കില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിൽ ആവശ്യത്തിന് കുരങ്ങുപനി വാക്സിൻ ലഭ്യമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.