കേരളത്തിൽ കലാപമുണ്ടാക്കുന്നത്​ മോദി​െയന്ന്​ കോട​ിയേരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്​ണൻ. കേരളത്തിൽ കലാപത്തിനുള്ള കാരണമുണ്ടാക്കുന്നത്​ നരേന്ദ്രമോദിയാ​െണന്ന്​ കോടിയേരി ആരോപിച്ചു.

ബി.ജ െ.പിയുടെ കേരള ഹർത്താലിനെ പിന്തുണച്ച്​ മോദി കലാപത്തിന്​ ആഹ്വാനം ചെയ്യുകയാണ്​. ഹർത്താലിനെ​ പ്രധാനമന്ത്രി പിന്തുണക്കുന്നത്​ അസാധാരണമാണെന്നും കോടിയേരി പറഞ്ഞു.

ഹർത്താൽ നടത്തി ഗിന്നസ്​ ബുക്കിൽ ഇടം നേടാനാണ്​ ബി.ജെ.പിയുടെ ശ്രമം. ഹർത്താൽ നിരോധനം വിപരീത ഫലമാണുണ്ടാക്കുക. ഹർത്താലിന്​ നിയന്ത്രണം വേണം. ഇക്കാര്യത്തിൽ രാഷ്​ട്രീയ പാർട്ടികൾ സമവായത്തിലെത്തണം. അതിന്​ സി.പി.എം മുൻകൈ എടുക്കും. ഹർത്താലിൽ നിന്ന്​ വിദേശ വിനോദ സഞ്ചാരികളെ ഒഴിവാക്കുമെന്നും കോടിയേരി വ്യക്​തമാക്കി.

Tags:    
News Summary - Modi Try to Make riot in Kerala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.