Posted On
date_range Updated On
date_range മൊബൈൽ ടവർ നീക്കംചെയ്യൽ: രാജസ്ഥാൻ സർക്കാറിന് സുപ്രീംകോടതി നോട്ടീസ്
ന്യൂഡൽഹി: ജയിലിന് സമീപമുള്ള മൊബൈൽ ടവറുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനെതിരെ രാജസ്ഥാൻ സർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. നാലാഴ്ചക്കകം നോട്ടീസിന് മറുപടി നൽകണമെന്ന് കോടതി സർക്കാറിനോട് നിർദേശിച്ചു. ജയിലിന് 500 മീറ്റർ ദൂരപരിധിയിലുള്ള മൊബൈൽ ടവറുകൾ നീക്കം ചെയ്യണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ടവറുകൾ നീക്കം ചെയ്യണമെന്ന് ഉത്തരവിനെ ചോദ്യം ചെയ്ത് സെല്ലുലാർ ഒാപ്പററ്റേഴ്സ് അസോസിയേഷൻ ഒാഫ് ഇന്ത്യ ആണ് പരമോന്നത കോടതിയെ സമീപിച്ചത്. ജയിലിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള മൊബൈൽ ടവറുകൾ ജൂൺ എട്ടിന് മുമ്പ് നീക്കം ചെയ്യണമെന്നാണ് രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.