Posted On
date_range Updated On
date_range മൊബൈൽ മോഷ്ടിച്ചയാൾക്കായി അന്വേഷണം VIDEO
പത്തനംതിട്ട: ജീവനക്കാരന്‍റെ കണ്ണുവെട്ടിച്ച് കടയിൽനിന്നും മൊബൈൽ മോഷ്ടിച്ചയാൾക്കുവേണ്ടി അന്വേഷണം. പത്തനംതിട്ട കെ.എസ്.ആർ.ടി.സി റോഡിലെ ഗ്ലോബൽ എന്ന മൊബൈൽ ഷോപ്പിലാണ് മോഷണം.
രണ്ടു ദിവസം മുമ്പായിരുന്നു സംഭവം. മൊബൈൽ സർവീസ് ചെയ്യുവാനായി എത്തിയയാൾ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചു ഷെൽഫിൽ വിൽക്കാൻ വെച്ചിരുന്ന പുതിയ ഫോൺ മോഷ്ടിക്കുകയായിരുന്നു. മോഷണം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
ഇയാൾ പത്തനാപുരം കുന്നിക്കോട് സ്വദേശിയാണെന്നും ലോറി ഡ്രൈവറാന്നെന്നും സംശയിക്കുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്. ഇയാൾ നിരവധി മോഷണ കേസുകളിലെ പ്രതിയാണന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.