പൊട്ടിത്തെറിച്ച ഫോൺ
Posted On
date_range Updated On
date_range യുവാവിന്റെ പോക്കറ്റിൽനിന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പൊള്ളലേറ്റു
കോഴിക്കോട്: മിഠായിത്തെരുവിൽ യുവാവിന്റെ പോക്കറ്റിൽ സൂക്ഷിച്ച ജിയോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കാലിന്റെ തുടയിൽ പൊള്ളലേറ്റ യുവാവ് ചികിത്സ തേടി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കടയുടമയുടെ കൈക്കും പൊള്ളേലറ്റു.
കോഴിേക്കാട് ഫ്രാൻസിസ് റോഡ് സ്വദേശി ഇസ്മയിലാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 11ഓടെ മിഠായിത്തെരുവിലെ ചെരിപ്പുകടയിലാണ് സംഭവം. ഇവിടുത്തെ ജീവനക്കാരനാണ് ഇസ്മായിൽ.
ജീൻസിന്റെ കീശയിലിട്ട ഫോൺ ചെറിയ ശബ്ദത്തോടെ കഷ്ണം മുറിയുകയായിരുന്നു. ഫോണിന്റെ ഭാഗങ്ങളെല്ലാം കത്തിപ്പോയി. ജിയോ കമ്പനിയുടെ കണക്ഷനോടൊപ്പം കിട്ടുന്ന സാധാരണ ഫോണാണിത്.
പൊലീസ് സഥലത്തെത്തി.
കട്ടിയുള്ള ജീൻസ് ധരിച്ചതിനാലാണ് പരിക്ക് സാരമായത്. സ്ഫോടനകാരണം എന്താണെന്ന് വ്യക്തമല്ല. ഇതേ പോക്കറ്റിൽ മറ്റൊരു നോക്കിയ ഫോണുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.