Posted On
date_range Updated On
date_range 'ജോയ്സ് ജോർജിന്റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസിനില്ല'
അടിമാലി: ഇടുക്കിയിലെ മുൻ എം.പി ജോയ്സ് ജോർജിന്റെ ചെരിപ്പിന്‍റെ വാർ അഴിക്കാൻപോലുമുള്ള യോഗ്യത ഡീൻ കുര്യാക്കോസ് എം.പിക്കില്ലെന്ന് എം.എം. മണി എം.എൽ.എ. ഒരു എം.പിക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച ആളാണ് ജോയ്സ് ജോർജ്. അത് ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി. മാങ്കുളത്ത് ഷാജി മാത്യു സ്മാരക ലൈബ്രറി ആൻഡ് റീഡിങ് റൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാഥ നടത്തിയാലും സർക്കാറിനെ തെറി പറഞ്ഞാലും നല്ല ജനപ്രതിനിധിയാകില്ല. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങണം. അതിന് എം.പി പ്രാപ്തനല്ലെന്ന് തുടരെ തുടരെ തെളിയിക്കുകയാണ്. കൃഷിക്കാരുടെ കാര്യം ഞങ്ങളെ ആരും പഠിപ്പിക്കണ്ട. അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എൽ.ഡി.എഫ് കൂടെയുണ്ടാകും. മൂന്നാർ മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.