Posted On
date_range Updated On
date_range പീഡന പരാതി പാർട്ടിയല്ല, പൊലീസാണ് അന്വേഷിക്കേണ്ടത് -എം.എം. ഹസൻ
കോട്ടയം: പി.കെ. ശശി എം.എൽ.എക്കെതിരായ പീഡന പരാതി പാർട്ടിയല്ല പൊലീസാണ് അന്വേഷിക്കേണ്ടതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പരാതി പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നത് കേരളത്തിൽ നിലനിൽക്കുന്ന ഇരട്ടനീതിയുടെ ഉദാഹരണമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്ത്രീ സുരക്ഷക്കായി രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന വൃന്ദ കാരാട്ട് ആദ്യം സമരം നടത്തേണ്ടത് എ.കെ.ജി സെൻററിനു മുന്നിലാണ്. കേസിൽ വനിത കമീഷൻ നിലപാട് പക്ഷപാതപരമാണ്. പാർട്ടി ഒാഫിസിനെ പൊലീസ് സ്റ്റേഷനാക്കി മാറ്റാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.