Posted On
date_range Updated On
date_range സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സി.പി.എം –എം.എം ഹസൻ
തിരുവനന്തപുരം: സ്ത്രീപീഢനത്തിെൻറ ആൾക്കാർ കോൺഗ്രസ് നേതാക്കളാണെന്ന മന്ത്രി എം.എം.മണിയുടെ വാക്കുകൾക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. സ്ത്രീകളോട് മോശമായി പെരുമാറിയതിന് നേതാക്കളെ പുറത്താക്കിയ പാർട്ടിയാണ് സി.പി.എം. എന്നിട്ടാണ് കോൺഗ്രസിനെ ആക്ഷേപിക്കുന്നതെന്ന് ഹസൻ പറഞ്ഞു. ഉത്സവപ്പറമ്പിൽ നിന്നും പോക്കറ്റടിച്ചിട്ട് കള്ളൻ... കള്ളൻ എന്ന് വിളിച്ചുകൂവുന്ന ആളെപ്പലെയാണ് മണിയെന്നും ഹസൻ പരിഹസിച്ചു. എം.എം.മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിൽ ഗൂഢാലോചയുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.