Posted On
date_range Updated On
date_range ‘മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചത് ശരിയായില്ല’; കെ.പി.സി.സി നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ
കോഴിക്കോട്: കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനവുമായി എം.കെ. രാഘവൻ. വൈക്കം സത്യഗ്രഹശതാബ്ദി വേദിയിൽ കെ. മുരളീധരനെയും ശശി തരൂരിനെയും അവഗണിച്ചത് ശരിയായില്ലെന്ന് എം.കെ. രാഘവൻ എം.പി. ഇരുവരെയും സംസാരിക്കാൻ അനുവദിക്കണമായിരുന്നുവെന്ന് രാഘവൻ പറഞ്ഞു.
നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളണം. അതിനുള്ള മനസ്സ് നേതൃത്വത്തിന് ഉണ്ടാകണം. മുതിർന്ന നേതാക്കളെ ഉൾക്കൊണ്ടു പോവാനുള്ള നേതൃത്വമാണാവശ്യമെന്നും രാഘവൻ കൂട്ടിച്ചേർത്തു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.