Posted On
date_range Updated On
date_range അഞ്ചുവർഷം മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി
പത്തനംതിട്ട: ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ചുവർഷത്തിനു മുമ്പ് കാണാതായ യുവതിയെ കണ്ടെത്തി. കന്യാകുമാരി കുളച്ചൽ സ്വദേശി ജോൺസെൻറ ഭാര്യ ക്രിസ്റ്റീനാൾ (26) കുട്ടികളുമായി ആറന്മുള തെക്കേ മലയിൽ താമസിക്കുമ്പോൾ 2017 ജൂലൈ മാസമാണ് കാണാതായത്.
ബംഗളൂരുവിൽ ഒരു വർഷം ഹോം നഴ്സ് ആയി ജോലി നോക്കിയ യുവതി പിന്നീട് കോട്ടയത്ത് എത്തി ഒരു യുവാവിനോടൊപ്പം മറ്റൊരു പേരിൽ താമസിച്ചുവരികയായിരുന്നു.
ഡിവൈ.എസ്.പി കെ. നന്ദകുമാറിെൻറ മേൽനോട്ടത്തിൽ ആറന്മുള സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. മനോജ്, എസ്.ഐ. ഹരീന്ദ്രൻ നായർ, എ.എസ്.ഐ സജീഫ് ഖാൻ, എസ്.സി.പി.ഒ സലീം, സി.പി. ലേഖ എന്നിവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.