സൈറയുമായി ആര്യ

മന്ത്രി ശിവൻകുട്ടി ഇടപെട്ടു; സൈറയുമായി ആര്യ കേരളത്തിലെത്താൻ വഴിയൊരുങ്ങി

തിരുവനന്തപുരം: യു​ക്രെയ്​നിൽ നിന്ന് വളർത്തുനായ്​ സൈറയുമായി ഇടുക്കി സ്വദേശിനി ആര്യക്ക്‌ കേരളത്തിലെത്താൻ വഴിയൊരുങ്ങി. ഡൽഹിയിലെത്തിച്ച വളർത്തുനായുമായി ആര്യക്ക് കേരളത്തിലേക്ക്​ യാത്ര ചെയ്യാനാകില്ലെന്ന് വിമാന കമ്പനി നിലപാടെടുത്തു.

തുടർന്ന് മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടു. ആര്യക്കും സൈറക്കും യാത്രാസൗകര്യം ഒരുക്കാൻ റെസിഡന്റ്‌ കമീഷണറെയും നോർക്ക സി.ഇ.ഒയെയും മന്ത്രി ചുമതലപ്പെടുത്തുകയായിരുന്നു.

യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ ഡൽഹിയിൽ നിന്ന്​ നാട്ടിലെത്തിക്കാൻ കേരളം ചാർട്ടർ ചെയ്ത എയർഏഷ്യ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന്​ കേരള ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു​.

വിദ്യാർഥികളുടെ പരാതിയെ തുടർന്ന്​ കേരള ഹൗസ്​ റസിഡന്‍റ്​ കമീഷണർ സൗരഭ്​ ​ജെയിൻ എയർഏഷ്യയുമായി ബന്ധപ്പെട്ടുവെന്നും എന്നാൽ, തങ്ങൾക്ക്​ അത്തരമൊരു നയമില്ലാത്തതിനാൽ കൊണ്ടു പോകാനാവില്ലെന്ന്​ വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു.


Tags:    
News Summary - Minister Sivankutty intervenes; Arya arrived in Kerala with Cyra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.