ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയെന്ന്​​ മന്ത്രി എം.എം. മണി

കോതമംഗലം: ശബരിമലയില്‍ യുവതികള്‍ ദർശനം നടത്തിയെന്ന്​ മന്ത്രി എം.എം. മണി. യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങള്‍ കരുതിയത്. നിങ്ങൾ എന്താണ് ഞങ്ങളെക്കുറിച്ച് ധരിച്ചിരിക്കുന്നത്. കോടതി സംരക്ഷണം നൽകാനാണ് പറഞ്ഞത്. ബി.ജെ.പിയും യു. ഡി.എഫും ആർ.എസ്.എസും ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. എല്ലാം ഭംഗിയായി നടപ്പാക്കി. കോടതി വിധിയേ നടപ്പാക്കാൻ ശ്രമിച്ചിട്ടുള്ളൂ. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ജനുവരി 22ന് കോടതിവിധി പുനഃപരിശോധിച്ചാൽ അത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ദർശനം നടത്തിയോ എന്ന ചോദ്യത്തിന് സ്ത്രീകള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്ന്​ അദ്ദേഹം തിരികെ ചോദിച്ചു. യുവതികള്‍ മല കയറിയെന്ന ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് പിന്നല്ലാതെ എന്നായിരുന്നു മറുപടി. ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ഏത് ലോകത്താണെന്നും മണി ചോദിച്ചു.

ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവര്‍ക്ക് സംരക്ഷണം കൊടുക്കും. കോടതി പറഞ്ഞത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമെന്നാണ്. പോയില്ലെങ്കില്‍ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടില്ല. ശബരിമലയിൽ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോതമംഗലം 66 കെ.വി സബ് സ്​റ്റേഷൻ 220 കെ.വി സബ് സ്​റ്റേഷനാക്കി ഉയർത്തുന്നതി​​​െൻറ ഉദ്ഘാടനച്ചടങ്ങിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Tags:    
News Summary - minister MM Mani claims young women entered sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.