Posted On
date_range Updated On
date_range മന്ത്രി ചിഞ്ചുറാണി വിദേശത്തേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മന്ത്രി ജെ. ചിഞ്ചുറാണിയും വിദേശത്തേക്ക്. മേയ് ആറ് മുതൽ എട്ട് വരെ യു.എ.ഇയിൽ നടക്കുന്ന ലോക മലയാളി കൗൺസിൽ കുടുംബ സംഗമത്തിൽ പങ്കെടുക്കാനാണ് മൃഗസംരക്ഷണ മന്ത്രി വിദേശത്ത് പോകുന്നത്. ഇതിന് അനുമതി നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
യാത്രാചെലവ് സർക്കാർ വഹിക്കും. യു.എ.ഇയിലെ താമസം, അവിടെ എത്തിയശേഷം യാത്രാചെലവുകൾ എന്നിവ സംഘാടകർ ആണ് വഹിക്കുക. മേയ് അഞ്ചിന് യാത്ര തിരിക്കുന്ന മന്ത്രി ഒമ്പതിന് മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.