രാജമലയിൽ രക്ഷാപ്രവർത്തനം ദുർഘടമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ

മൂന്നാർ: രാജമല പെട്ടിമുടിയിൽ വളരെ ദുര്‍ഘടമായ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ദേശീയ ദുരന്ത നിവാരണ സേനക്ക് സ്ഥലത്തെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ എയര്‍ ലിഫ്റ്റിങ് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. ഇവിടെ നാല് ലയങ്ങളിലായി 82 പേര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെ തുടർന്നുള്ള പ്രശ്‌നങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ തയാറാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടായാൽ എല്ലാ ഇടങ്ങളിലും സംവിധാനങ്ങൾ സജ്ജമാണ്. മന്ത്രി രാജമല സംഭവം ദുഃഖകരമാണെന്നും തൃശൂരിലെ എൻ.ഡി.ആർ.എഫ് സംഘത്തെയും ഇടുക്കിയിലേക്ക് അയക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.