കോഴിക്കോട്: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ മിൽമ മലബാർ മേഖല യൂനിയൻ ബുധനാഴ്ച ക്ഷീരസംഘങ്ങൾ മുഖേന പാൽ സംഭരിക്കില്ല. സംഭരിക്കുന്ന പാലിന് ആവശ്യക്കാരില്ലാത്തതിനെ തുടർന്നാണ് തീരുമാനം. വ്യാഴാഴ്ച മുതൽ ക്ഷീരസംഘങ്ങൾ മിൽമയിലേക്ക് അയക്കുന്ന പാലിെൻറ അളവിൽ കുറവ് വരുത്തണമെന്നും മലബാർ മേഖല യൂണിയൻ അറിയിച്ചു.
മലബാറിലെ പ്രതിദിന പാൽസംഭരണം ആറ് ലക്ഷം ലിറ്ററാണ്. മൂന്ന് ലക്ഷം ലിറ്റർ മാത്രമാണ് വിറ്റുപോകുന്നത്. രണ്ട് ലക്ഷം ലിറ്റർ പാൽ തമിഴ്നാട്ടിലടക്കം എത്തിച്ച് പാൽപ്പൊടിയാക്കാറുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് തമിഴ്നാട് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പാൽ വേണ്ടെന്ന് തമിഴ്നാട് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ആവിൻ) അറിയിച്ചിരുന്നു. സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തിയിട്ടും ’ആവിൻ’ നിലപാട് മാറ്റിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ വിപണനം ശക്തമാക്കി പ്രതിസന്ധി മറികടക്കാൻ ചില നീക്കങ്ങൾ മിൽമ നടത്തിയിരുന്നു. നഗരങ്ങളിൽ പാൽ വീടുകളിലെത്തിച്ചും ഡീലർമാർക്ക് പ്രോത്സാഹനമേകിയും ഏറെ നാൾ കേട്വരാതെ സൂക്ഷിക്കാവുന്ന പാലിെൻറ വിപണനം വർധിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിജയമായിരുന്നില്ല. മലബാർ യൂനിയെൻറ മിച്ചമുള്ള പാലിൽ ഒരുഭാഗം തിരുവനന്തപുരം യൂനിയൻ വാങ്ങിയിരുന്നു. നിലവിൽ അവർക്കും പാലിെൻറ ആവശ്യം കുറയുകയാണ്. കർഷകർ പശുക്കൾക്ക് നൽകുന്ന തീറ്റ കുറച്ച് ഉത്പാദനം കുറക്കണമെന്ന് മലബാർ യൂനിയൻ കർഷകരോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.