തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാല് ലിറ്ററിന് നാലുരൂപ കൂട്ടി. സെപ്റ്റംബര്‍ 21 മു തല്‍ പുതുക്കിയ വില നിലവില്‍വരും. ഇതോടെ പാൽ വില (ടോൺഡ് മിൽക്ക് -നീല കവർ) ലിറ്ററിന് 42 രൂപയിൽനിന്ന് 46 രൂപയാകും. മറ്റ് കവർ പാലുകൾക്കും ശരാശരി നാല് രൂപയുടെ വർധന വരും. വർധിപ്പിച്ച തുകയുടെ 83.75 ശതമാനം ക്ഷീരകർഷകർക്ക് ലഭിക്കും. അതായത് നാല് രൂപ വർധിപ്പ ിച്ചതിൽ 3.35 രൂപയും കർഷകർക്കായിരിക്കും.
മന്ത്രി കെ. രാജുവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 16ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗം ഇതിെൻറ അടിസ്ഥാനത്തിൽ ഉത്തരവിറക്കും. പാൽ വില വർധിക്കുന്നതോടെ പാലുൽപന്നങ്ങളുടെ വിലയും വൈകാതെ വർധിച്ചേക്കും. ക്ഷീരകർഷകർ നേരിടുന്ന ഉയർന്ന ഉൽപാദന ചെലവ് പരിഗണിച്ചാണ് വില വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ ആഗസ്റ്റ് 31 മുതൽ വില ലിറ്ററിന് ആറ് രൂപയാണ് വർധിപ്പിച്ചത്. എന്നാൽ, വർധിപ്പിച്ച തുകയുടെ 66.67 ശതമാനം മാത്രമാണ് അവിടെ കർഷകർക്ക് നൽകിയത്.
ക്ഷീര സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിന് വർധിപ്പിച്ച തുകയുടെ നാല് ശതമാനം നൽകും. മിൽമ പാൽ വിതരണ ഏജൻസികൾക്കും നാല് ശതമാനം നൽകും. അതോടൊപ്പം പ്രത്യേക ഇൻസെൻറീവായി നാല് ശതമാനം നൽകും. ക്ഷീര കർഷക ക്ഷേമനിധിക്കായി വർധിപ്പിച്ച തുകയുടെ 0.75 ശതമാനം നൽകുമെന്നും മന്ത്രി അറിയിച്ചു.
ലിറ്ററിന് ഏഴ് രൂപ വര്‍ധിപ്പിക്കണമെന്നായിരുന്നു മില്‍മ ഫെഡറേഷെൻറ ശിപാര്‍ശ. ഇത് അംഗീകരിക്കാനാവില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട് ഗ്രീൻ കേരള ഇനിഷ്യേറ്റീവിനായി വർധിപ്പിച്ച തുകയുടെ 0.25 ശതമാനം ചെലവഴിക്കും. പ്രതിവർഷം ഏകദേശം രണ്ട് കോടി രൂപ ഈ ഇനത്തിൽ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു.
2017ലാണ് പാൽവില അവസാനം കൂട്ടിയത്. പ്രളയശേഷം ആഭ്യന്തരോൽപാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്റർ പാലിെൻറ കുറവുണ്ടായി. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാലാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.