കൊച്ചി: ഡിസംബറോടുകൂടി മിൽമ പാൽ പാക്കറ്റുകൾക്ക് പുതുരൂപം. ദേശീയ ക്ഷീരദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനവേദിയിൽ മന്ത്രി കെ. രാജുവാണ് പുതിയ ഡിസൈനുകൾ പ്രകാശനം ചെയ്തത്. കടുംനീല പാക്കറ്റിൽ ഹോമോജനൈസ്ഡ് ടോൺഡ് പാലായിരിക്കും ലഭിക്കുക.
ഇളംനീല നിറത്തിൽ നോൺ ഹോമോജനൈസ്ഡ് ടോൺഡ് പാലും ഓറഞ്ച് നിറത്തിൽ 35 ശതമാനം കൊഴുപ്പുള്ള പ്രൈഡ് പാലും കടുംപച്ചനിറത്തിൽ സ്റ്റാൻേഡർഡയ്സ്ഡ് പാലും ലഭിക്കും. പുതുമ നൽകുന്നതിനും പെട്ടെന്ന് തിരിച്ചറിയുന്നതിനുമാണ് പാൽ പാക്കറ്റുകളുടെ ഡിസൈൻ മാറ്റുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി. പുകഴേന്തി പറഞ്ഞു.
90 ദിവസം കേടാകാതെ സൂക്ഷിക്കാൻ കഴിയുന്ന മിൽമ ലോങ് പാലിന് അരലിറ്ററിന് 23 രൂപയാണ് വില. എറണാകുളം മേഖല യൂനിയെൻറ മിൽമ ലസിയും ചടങ്ങിൽ പുറത്തിറക്കി. പൈനാപ്പിൾ, മാങ്കോ രുചികളിൽ ഇറങ്ങുന്ന ലസിയുടെ 200 മില്ലി ലിറ്റർ കുപ്പിക്ക് 25 രൂപയാണ് വില.
പാൽ തിളപ്പിക്കുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ഫോർട്ടിഫിക്കേഷൻ എന്ന പ്രക്രിയയിലൂടെ പുനഃസ്ഥാപിക്കാനുള്ള പദ്ധതി ലോകബാങ്ക്, ടാറ്റ ട്രസ്റ്റ്, ക്ഷീരവികസന ബോർഡ് എന്നിവരുടെ സഹായത്തോടെ നടപ്പിലാക്കാനും പദ്ധതിയുണ്ട്. വിൽപനക്ക് എത്തിക്കുന്ന മുഴുവൻ പാലും ഫോർട്ടിഫൈ ചെയ്ത് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുകഴേന്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.