മിൽമയും ഹോർട്ടികോർപും 'തേനും പാലും' ഒഴുക്കും

തൃശൂർ: കൃഷി വകുപ്പിെൻറ ഹോർട്ടികോർപ്പും മിൽമയും ചേർന്ന് 'തേനും പാലും' എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു.

ഹോർട്ടികോർപ്പിെൻറ അഗ്​മാർക്ക് ലേബലുള്ള 'അമൃത്' തേനും തേനിെൻറ മറ്റ് മൂല്യവർധിത ഉൽപന്നങ്ങളും മിൽമ ബൂത്ത് വഴിയും മിൽമയുടെ ഉൽപന്നങ്ങൾ ഹോർട്ടികോർപ് ഔട്ട്​ലറ്റുകൾ വഴിയും വിൽപനക്കെത്തിക്കുന്ന പുതിയ സംരംഭമാണിത്. സംസ്ഥാന സർക്കാറിെൻറ 100 ദിനങ്ങൾ 100 പദ്ധതികൾ എന്നതിെൻറ ഭാഗമായാണിത്.

കേരളത്തിലെ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ച് ആധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ച അഗ്​മാർക്ക് ഗുണനിലവാര മുദ്രയോടുകൂടിയ ഹോർട്ടികോർപ്പ് അമൃത് തേനാണ് മിൽമ ബൂത്ത് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക.

ജില്ലയിലെ മിൽമ ഔട്ട്​ലറ്റുകളിലൂടെ ഈ തേൻ ലഭ്യമാക്കും. മിൽമയുടെ പാലും മറ്റ് മൂല്യവർധിത ഉൽപന്നങ്ങളായ തൈര്, നെയ്യ്, ജ്യൂസ്, ഫ്ലേവേഡ് മിൽക്ക് എന്നിവ ഹോർട്ടികോർപ്പും വിപണനം നടത്തും. ഇതോടനുബന്ധിച്ച് ക്ഷീരകർഷകർക്ക് തേനീച്ചക്കൂടുകളും വിതരണം ചെയ്യും.

Tags:    
News Summary - milma and horticorp's thenum palum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.